Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Procurement

നെല്ല് സംഭരണം പാളി, കുട്ടനാട്ടില്‍ കര്‍ഷകരുടെ കണ്ണീര്‍കൊയ്ത്ത്

കോ​ട്ട​യം: പ്ര​തീ​ക്ഷ​യോ​ടെ പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കി​യ നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ഇ​ത്ത​വ​ണ​യും മി​ല്ലു​ട​മ​ക​ള്‍ പ​റ്റി​ച്ചു. സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ളു​ടെ അ​നാ​വ​ശ്യ കി​ഴി​വി​നും നി​യ​മ​ങ്ങ​ള്‍​ക്കും പാ​ഡി ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്ന​തോ​ടെ ചെ​റു​കി​ട നെ​ല്‍​ക്ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് പാ​ട​ത്തു​ത​ന്നെ.

വ​ലി​യ തു​ക കു​ടി​ശി​ക​യു​ള്ള​തി​നാ​ല്‍ മി​ല്ലു​ക​ള്‍ നെ​ല്ലെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. ഏ​ക്ക​ര്‍ ക​ണ​ക്കി​നു പാ​ട​മു​ള്ള ക​ര്‍​ഷ​ക​രു​ടെ നെ​ല്ലു മാ​ത്ര​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഇ​ട​ത്ത​രം പാ​ട​ശേ​ഖ​ര​സ​മി​തി​ക്കാ​രു​ടെ​യും നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

വേ​ന​ല്‍ മ​ഴ ആരംഭിച്ചതോടെ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ ആ​ധി​യാ​ണ്. അ​പ്പ​ര്‍​കു​ട്ട​നാ​ട് പ്ര​ദേ​ശ​ത്ത് 75 ശ​ത​മാ​നം കൊ​യ്ത്തു മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ബാ​ക്കി​യു​ള്ള പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും കൊ​യ്ത്ത് ന​ട​ക്കു​ക​യാ​ണ്. കൊ​യ്തു കൂ​ട്ടി​യ നെ​ല്ലെ​ടു​ക്കാ​ന്‍ മി​ല്ലു​ട​മ​ക​ള്‍ വി​സ​മ്മ​തി​ക്കു​ന്ന​താ​ണ് സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

നെ​ല്ലി​ന് ആ​നു​പാ​തി​ക​മാ​യി ന​ല്‍​കേ​ണ്ട അ​രി സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്കം ഇ​പ്പോ​ഴും പ​ല​യി​ട​ത്തും തു​ട​രു​ക​യാ​ണ്. ഒ​രു ക്വി​ന്‍റ​​ല്‍ നെ​ല്ല് സം​സ്‌​ക​രി​ച്ചാ​ല്‍ 68 കി​ലോ​ഗ്രാം നെ​ല്ല് കി​ട്ട​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യം. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ പ്ര​ത്യേ​ക​ത​യി​ല്‍ 64.5 കി​ലോ​ഗ്രാ​മേ കി​ട്ടൂ​വെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. 3.5 കി​ലോഗ്രാം ​കു​റ​വു​ണ്ടാ​കും. ഈ ​കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള തു​ക സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണം. ഈ ​തു​ക കു​ടി​ശി​ക വ​രു​ന്ന​തി​നാ​ല്‍ മി​ല്ലു​ക​ള്‍ സ​ര്‍​ക്കാ​രു​മാ​യി ത​ര്‍​ക്ക​ത്തി​ലാ​ണ്.

സ​ര്‍​ക്കാ​രും കൃ​ഷി​വ​കു​പ്പും സ​പ്ലൈ​കോ​യു​മെ​ല്ലാം കൈ​കാ​ലു​പി​ടി​ച്ച് മി​ല്ലു​ട​മ​ക​ളെ പാ​ട​ത്തു കൊ​ണ്ടു​വ​ന്നാ​ലും പ്ര​ശ്‌​നം തീ​രു​ന്നി​ല്ല. നെ​ല്ലി​ലെ ന​ന​വു പ​റ​ഞ്ഞ് തൂ​ക്കം കു​റ​യ്ക്കാ​നു​ള്ള ശ്ര​മം മി​ല്ലു​ട​മ​ക​ള്‍ ആ​രം​ഭി​ക്കും. ഇ​തി​നു താ​ര ത​ള്ളു​ക എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 100 കി​ലോ​ഗ്രാം നെ​ല്ല് സം​ഭ​രി​ക്കു​മ്പോ​ള്‍ 20 കി​ലോ കു​റ​ച്ചേ ന​ല്‍​കൂ എ​ന്നു പ​റ​യു​ന്ന മി​ല്ലു​ട​മ​ക​ളു​ണ്ട്.

നെ​ല്ലെ​ടു​ക്കു​മോ, നെ​ല്ലെ​ടു​ക്കു​മോ എ​ന്നു ചോ​ദി​ച്ച് ക​ര്‍​ഷ​ക​ര്‍ മി​ല്ലു​ട​മ​ക​ളു​ടെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്. ലോ​റി വ​രി​ല്ല, എ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്, വ​ള്ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്നും ചു​മ​ന്ന് ലോ​റി​യി​ല്‍ ക​യ​റ്റി​ത​രാ​മെ​ന്നു പ​റ​ഞ്ഞാ​ല്‍; നോ​ക്ക​ട്ടെ വ​രാ​മെ​ന്നു പ​റ​ഞ്ഞ് പോ​കു​ന്ന മി​ല്ലു​ട​മ​ക​ളും ഏ​ജ​ന്‍റും പി​ന്നെ ഫോ​ണ്‍ വി​ളി​ച്ചാ​ല്‍ പോ​ലും എ​ടു​ക്കി​ല്ല.

പാ​ട​ത്തി​നു സ​മീ​പം കൂ​നകൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ല് പ്ലാ​സ്റ്റി​ക് ചാ​ക്കു​പ​യോ​ഗി​ച്ച് മൂ​ടി​യി​ടു​ക​യാ​ണ്. രാ​വി​ലെ ചാ​ക്ക് മാ​റ്റി വെ​യി​ല്‍ കൊ​ള്ളി​ക്കും. വൈ​കു​ന്നേ​രം വീ​ണ്ടും മൂ​ട​ണം. ഇ​ടി​യോ​ടു കൂ​ടി​യ വേ​ന​ല്‍​മ​ഴ​യും കാ​റ്റു​മെ​ത്തും. മ​ഴ​ക്കാ​റു കാ​ണു​മ്പോ​ഴെ ക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ല്‍ കോ​ളുക​യ​റി​യ രീ​തി​യാ​ണ്. പി​ന്നെ ആ​ധി​യാ​ണ്.

തി​രു​വാ​ര്‍​പ്പി​ൽ ഒ​മ്പ​തി​നാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ട് 15 ദി​വ​സം ക​ഴി​ഞ്ഞു. ക​ര്‍​ഷ​ക​ര്‍ മില്ലു​ട​മ​ക​ളു​ടെ കാ​ലു​പി​ടി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​ര​ണം തു​ട​ങ്ങി. പ​ക്ഷേ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ ന​ന​ഞ്ഞ നെ​ല്ല് മു​ള​ച്ചുപൊ​ങ്ങി. 1500 ഏ​ക്ക​റാ​ണ് ഇ​വി​ടെ കൃ​ഷി. വ​മ്പ​ന്‍ പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ല്‍ നെ​ല്ല് ലോ​റി​യി​ല്‍ എ​ത്തി​ക്കു​ക ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ്. പ​ക​ല്‍ പൊ​ള്ളു​ന്ന വെ​യി​ലി​ലും തൊ​ഴി​ലാ​ളി​ക​ള്‍ പാ​ട​ത്തു കൂ​ടി നെ​ല്ല് ചു​മ​ക്കു​ക​യാ​ണ്. ദൂ​രെ​യു​ള്ള പാ​ട​ത്തു​നി​ന്നു ക​ര​യ്ക്കു നെ​ല്ലെ​ത്തി​ക്കാ​ന്‍ യ​ന്ത്രം ഉ​ട​മ​ക​ള്‍ വാ​ങ്ങു​ന്ന​ത് മ​ണി​ക്കൂ​റി​ന് 2000 രൂ​പ​യാ​ണ്.

അ​യ്മ​നം ചീ​പ്പു​ങ്ക​ല്‍ 600ല്‍ ​പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഒ​രു​മാ​സ​മാ​യി കൊ​യ്തു കൂ​ട്ടി​യ നെ​ല്ല് കൊ​ടും​ചൂ​ടി​ലും മ​ഴ​യി​ലും ന​ശി​ക്കു​ക​യാ​ണ്. 23 കി​ലോ തൂ​ക്ക​ത്തി​ല്‍ കി​ഴി​വ് വേ​ണ​മെ​ന്ന് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​റു​ടെ പി​ടി​വാ​ശി​യാ​ണ് നെ​ല്ലു സം​ഭ​ര​ണം വൈ​കു​ന്നേ​തി​നു കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. പ​തി​ര് അ​ധി​ക​മാ​ണെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ പ​തി​ര് യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. നെ​ല്ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​ക്കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി 23 കി​ലോ​യാ​ണ് പാ​ഡി മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ക​ര്‍​ഷ​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

നെ​ല്ലു സം​ഭ​ര​ണ​ത്തി​ലെ ഒ​ത്തു​ക​ളി മൂ​ലം ജി​ല്ല​യി​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് സം​ഭ​രി​ക്കാ​തെ പാ​ട​വ​ര​മ്പ​ത്ത് കി​ട​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ അ​രി​മി​ല്ലു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റി ന​ട​ത്തു​ന്ന വ​ന്‍​കി​ട കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത് ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന നെ​ല്ലു സം​ഭ​ര​ണം റേ​ഷ​ന്‍​കാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ര്‍​ന്നാ​ല്‍ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി ഐ​പ്പ് പ​റ​ഞ്ഞു.

Latest News

Corehub Up